ഗള്‍ഫ് രാജ്യങ്ങളില്‍ കാണുന്ന പോലെ സുലഭമായി പശ്ചിമ ബംഗാളിയേയും, രാജസ്ഥാനിയേയും, ആന്ധ്രാക്കാരനേയും ഇപ്പോള്‍ കൊച്ചു കേരളത്തില്‍ എവിടേയും കാണാം. പറമ്പ് കിളയ്ക്കാനും , പെയിന്റടിക്കാനും , എന്തിന് കച്ചവട സ്ഥാപനങ്ങളിലും മറ്റ് സംസ്ഥാനക്കാര്‍ ധാരാളമായ് എത്തിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയില്‍ നിന്ന് മടങ്ങും വഴി സ്വകാര്യ ബസ്സില്‍ പകുതിയും തൊഴിലാളികള്‍, അവര്‍ തൊടാ തോട മലയാലാം പറയുന്നു. ഞാന്‍ പതുക്കെ, "ഭയ്യാ കൈസാ ഹെ!! " അടുത്ത സീറ്റിലെ യാത്രക്കാരനോട് കുശലാന്വഷ്ണം തുടങ്ങി. ഒരു പഴയ ദുബായ് വാലയാണ്, പശ്ചിമ ബംഗാളിലെ നദിയാ ജില്ലയില്‍ നിന്ന് എത്തിയ ഒന്‍പതുപേര്‍ കഴിഞ്ഞ ആറുമാസമായി ത്രിശ്ശുരുള്ള ഒരു തമിഴന്റെ കരാറുപണിക്കാരാണ്. അവരുടെ പ്രസന്നമായ മുഖം കണ്ടാലറിയാം ഒരു അന്യതാബോധം തീരെയില്ല.
സര്‍ അഫ്ത്തെമെം പകാര്‍ മിലേഗാ എക് അസ്സാര്‍ ആട്ട് സൌ (1800 രൂപ) തീന്‍ സൌ (300) മെരാ കര്‍ ച്ച ആയേഗാ, ബാക്കി മുലൂക്ക് ബേജേമ്ഗാ, ഇതര്‍ ആഛാഹെ!!, നൌ ബജെ കാം ശുരു കരേഗാ, പാന്‍ ച് ബജെ കത്തം ഹോയഗാ. അക്കോമടേഷന്‍ എക് ഘര്‍ മേം ഹെ, ഉദര്‍ ഖാനാ ബനായഗ ഇദര്‍ അച്ചാ സബ്ജിയെ സര്‍ , പാനി ഹം ലോക് അഭി ജൈസ ബോട്ടില്‍ പാനിസെ (മിനറല്‍ വാട്ടര്‍ ) നീന്‍ കര്‍ രഹ ഹെ, കപ്പട സാഫ് കര്‍ ത്ത ഹെ, സാര്‍ അഫ്ത്തെ മെം സ്നിമാ ദേഖ്ത്തെ!!, ആഛാഹെ ആപ്കാ സിനിമാ, മോഹന്‍ ലാല്‍ , മമുട്ടി കാ അഛാ സിനിമാ ഹെ. ഹമാരാ ഖര്‍ വാല ഭി ബഹുത്ത്ശ്ചാ ഹേ. മൈനാമെ ചാര്‍ ദഫാ അബി പൈസാ ബെജ്താ ഹൈ. തുമാര മുലൂക്ക് ബഹുത്ത് അഛാ ഹൈ. മന്ദിര്‍ മേം ജാസക്തെ, കൊയി ബത്താക്ക പൂശ്ഛാ നഹി. ലേബര്‍ , പോലീസ് പക്ഡ് ത്താ നഹിം , ഖര്‍ ജാനെ കി ആഗേപീച്ചെ ആട് സൌ റുപ്യാ (800 രൂപ) ഹേത്തോ ജാസക്തെ. ഹോളി, ദുര്‍ ഗ്ഗാ പൂജാകെലിയെ ജാ സക്തെ, കൊയി ഏജന്റ് കൊ പൈസ ദെനെക്കേലിയെ സെരുരത്ത് നഹിം . വിസ്സക്കേലിയെ കുച്ച് ബേജ്നേക്കാ നഹിം . ഹം ലോക് അഭി കല്ലി വല്ലി നഹി.
കഴിഞ്ഞ പൊതുമാപ്പിന് നാട്ടിലേയ്ക്ക് മടങ്ങിയ പതിനായിരങ്ങളോടെ തമാശയ്ക്ക് പറഞ്ഞ്തിന് ഇത്രമാത്രം ഒരു പ്രതിഫലനം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. !! അന്ന് ക്യാന്‍സലേഷന്‍ സെന്ററില്‍ എത്തിയ ആയിരങ്ങളോട് പോലീസുകാരുടെ മൈക്കില്‍ കൂടി വിളിച്ചു പറഞ്ഞ തമാശ. "കേരളത്തില്‍ ആശാരിക്ക് 400 ഉം മേശരിക്ക് 300 ഉം കിട്ടുമെന്ന്". "ഹമാര മുലൂക്ക് മേ ആവോ ഭായി എന്ന്" ശരിക്കും നമ്മുടെ സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നമ്മുടെ പല സംസ്ഥാനങ്ങളിലും ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ 'മനുഷ്യശക്തി'യുടെ കാര്യത്തിലും ആയിരുന്നെങ്കില്‍ കുറെയധികം അഭ്യസ്ഥവിദ്യരല്ലാത്ത പാവങ്ങള്‍ക്ക് രക്ഷ ആയേനെ!!!. ആരുകേള്‍ക്കാന്‍ ??
Saturday, February 6, 2010
Subscribe to:
Comments (Atom)

